പരപ്പനങ്ങാടി കോടതി സമുച്ചയ നിർമാണ അവലോകനം നടത്തി

25 കോടി രൂപ ചെലവഴിച്ചുനിർമിക്കുന്ന പരപ്പനങ്ങാടി കോടതി സമുച്ചയത്തിന്റെ നിർമാണ അവലോകനം കെ.പി.എ മജീദ് എം.എൽ.എ നടത്തി. പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട എഞ്ചിനീയർമാരോടൊപ്പം സ്ഥലം സന്ദർശിച്ചാണ് നിർമാണത്തിലെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്തത്. പരപ്പനങ്ങാടി കോടതിയിലെ മുനിസിഫും മജിസ്ട്രേറ്റും ബാർ അസോസിയേഷനിലെ വക്കീലന്മാരും യോഗത്തിൽ പങ്കെടുത്തു.
പ്രകൃതിക്ക് ദോഷം വരാത്ത രൂപത്തിൽ രൂപകല്പന നടത്തി കോടതിയുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്ന രൂപത്തിലാണ് പരപ്പനങ്ങാടി കോടതി സമുചയത്തിന്റെ നിർമാണം ആരംഭിക്കുന്നത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യങ്ങളുള്ള കോടതിയാണ് പരപ്പനങ്ങാടി കോടതി. ഈ കോടതിയിൽ മുനിസിപ്പായിരിക്കുന്ന സമയത്തായിരുന്നു ഒ. ചന്തുമേനോൻ ഇന്ദുലേഖ എന്ന നോവൽ രചിച്ചത്. മാത്രവുമല്ല പ്രകൃതി സൗഹൃദ അന്തരീക്ഷം കൂടിയാണ് ഈ കോടതിക്കുള്ളത്.