കൈനകരി സി.ബി.എല്‍. മത്സരം: മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ജേതാവ്

post

ആലപ്പുഴ: കൈനകരി പമ്പയാറ്റില്‍ നടന്ന സി.ബി.എല്‍. മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാവായി. എന്‍.സി.ഡി.സി. ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിയജിക്കള്‍ക്ക് തോമസ് കെ. തോമസ് എം.എല്‍.എ. സമ്മാനദാനം നിര്‍വഹിച്ചു. ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.സി.ബി.എല്‍. മത്സരം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഓളപരപ്പിലെ ആവേശം ഓരോ നിമിഷവും കരയിലേക്ക് പകരുന്നതാണ് വള്ളംകളി. വള്ളം കളിയിലൂടെ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശമാണ് കുട്ടനാട് ലോകത്തിന് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. തോമസ് കെ. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.