അഞ്ച് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

post

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ധർമ്മടം അഞ്ചരക്കണ്ടി പുഴയിലെ ജല ആവാസവ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം കാർപ്പ് മത്സ്യവിത്ത് നിക്ഷേപത്തിന്റെ രണ്ടാംഘട്ടം നടത്തി. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളിപ്പുഴ, കൈച്ചേരിപ്പുഴ, മുടപ്പത്തൂർ ചെക്ക്ഡാം, കോളയാട് പഞ്ചായത്തിലെ ശ്രീനാരായണമംഗലം അമ്പലക്കടവ്, എടയാർ ചെക്ക്ഡാം എന്നിവിടങ്ങളിലായി അഞ്ച് ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.