മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന: ഡോ.സജിത്ബാബു

post

രണ്ടുമാസത്തിനുള്ളിൽ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന നടത്തുമെന്ന് ദേശീയ ആയുഷ് മിഷൻ ഡയറക്ടർ ഡോ.സജിത്ബാബു. 'എന്നും ആയുർവേദം എന്നെന്നും ആയുർവേദം' എന്ന ആശയത്തെ മുൻനിർത്തി തിരുവനന്തപുരം ഗവ. ആയുർവേദ കോളജിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ത്രിദിന ആയുർവേദ പ്രദർശനത്തിന്റെ രണ്ടാം ദിവസമായ 22ന്  ആരോഗ്യ സർവകലാശാലാ ഡീൻ ഡോ. ഡി. ജയൻ 'പൊതുജനാരോഗ്യത്തിന് ആയുർവേദം 'എന്ന വിഷയത്തിൽ  ക്ലാസെടുക്കും.