ആതിഥേയമരുളി ഡബ്ല്യൂഎം ഒ ഊട്ടുപുരയിൽ ഇന്ന് ബിരിയാണി വിളമ്പും

കൽപ്പറ്റ: റവന്യൂ ജില്ലാ ശാസ്ത്രോൽസവം ആതിഥേയമികവിലും സൗകര്യങ്ങിലും വേറിട്ടു നിൽക്കുന്നു. വയനാട് മുസ്ലിം ഓർഫനേജ് കാമ്പസിൽ നടക്കുന്ന പരിപാടികളുടെ മുഴുവൻ മേൽനോട്ടവും ഏറ്റെടുത്ത് സ്ഥാപനത്തിന്റെ സൗകര്യങ്ങൾ അത്രയും വിട്ടു നൽകി ഓർഫനേജ് കമ്മറ്റി നിറഞ്ഞു നിൽക്കുന്നു. വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി, ഹൈസ്ക്കൂൾ, യു.പി സ്ക്കൂൾ, സ്പെഷ്യൽ സ്ക്കൂൾ, എന്നിവക്ക് പുറമെ മാനേജ്മെന്റിന്റെഭൗതിക സൗകര്യങ്ങൾപൂർണ്ണമായും വിട്ടു നൽകി. സ്റ്റേജ്, പന്തൽ ഒന്നും മേളക്ക് വേണ്ടി പ്രത്യേകിച്ച് ഇവിടെ നിർമ്മിക്കേണ്ടി വന്നില്ല. രുചിയൂറുന്ന ഭക്ഷണം ഒരുക്കാനും വന്നവരെയെല്ലാം ഊട്ടാനും സംഘാടകർക്കൊപ്പം യത്തിംഖാന മാനേജ്മെന്റുമുണ്ട്.
സ്ഥാപനത്തിന്റെ അടുക്കളയിലാണ് മേളക്ക് വേണ്ടിയുള്ള ഭക്ഷണം പാകം ചെയ്യുന്നത്. കാന്റീനിൽ തന്നെയാണ് വിതരണവും ഒരേ സമയം മുന്നൂറ്റി അമ്പത് പേരെ ഇരുത്തിയാണ് ഭക്ഷണം നൽകുന്നത്. ഇന്നലെ സദ്യയും പായസവുമായിരുന്നു വിഭവം. ഇന്ന് ഉച്ചക്ക് ആയിരത്തി അത്തൂറ് പേർക്കുള്ള കോഴി ബിരിയാണിയാണ് സ്പെഷ്യൽ നാടൻ ചോറും കറിക്കൂട്ടുകളും വേറെയും ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം ഉച്ച ഭക്ഷണം. രാവിലെയും വൈകുന്നേരവും ചായയും കടിയും എന്ന പ്രകാരമാണ് മെനു. കേരള സ്കൂൾ ടീചേഴ്സ് യൂണിയൻ (കെ.എസ് ടി യു ) വിനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല