ആരോഗ്യ ജീവിതത്തിലേക്ക് വഴി തുറക്കാന്‍ ചെറുധാന്യങ്ങള്‍

മില്ലറ്റ് പോഷക പ്രദർശനം തുടങ്ങി
പോഷക സമൃദ്ധിയുടെ ഗതകാല സമൃദ്ധി വീണ്ടെടുക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അവസരമൊരുക്കുന്നു. പോഷകമൂല്യത്തില്‍ മുന്നിലുള്ള ചെറുധാന്യങ്ങളായ മില്ലറ്റുകളെ പുതുതലമുറയ്ക്കു കൂടി പരിചയപ്പെടുത്തുന്നതിനായി ഉത്പന്ന പ്രദര്‍ശനവും ബോധവത്കരണ ക്ലാസുമാണ് സംഘടിപ്പിക്കുന്നത്.
പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയ ധാരാളമായുള്ള മില്ലറ്റുകള്‍ അമിതവണ്ണം, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ കവചമൊരുക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരക്കുറവിനും പരിഹാരമാണിവ.
‘സാധാരക്കാരന്റെ പാല്‍' എന്ന് അറിയപ്പെടുന്ന കൂവരകില്‍ തുടങ്ങി ബാജ്‌റ, റാഗി, ചാമ, തിന, ബാര്‍ലി, ബക്ക് വീറ്റ് തുടങ്ങിയവയുടെ ഗുണഫലങ്ങള്‍ അടുത്തറിയാന്‍ പരിപാടി അവസരമൊരുക്കും. ആരോഗ്യമുള്ള സമൂഹത്തിനായാണ് മില്ലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. അജി വ്യക്തമാക്കി.
ഈറ്റ് റൈറ്റ് കൊല്ലം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, എസ്. എന്‍. വനിതാ കോളേജ് എന്‍.എസ്സ്.എസ്സ് യൂണിറ്റ്, ഹോം സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, എന്നിവയുടെ ആഭിമുഖ്യത്തിലാണ് മില്ലറ്റ് ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തുന്നത്.