മോട്ടോര്‍ വാഹന ചെക്ക്‌പോസ്റ്റ് സേവനങ്ങള്‍ ഇനി ഓൺലൈൻ: സംസ്ഥാനതല ഉദ്ഘാടനം 21ന്

post

മോട്ടോര്‍ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റ് സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 21ന് രാവിലെ 9ന് വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. പുതിയ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും ചെക്ക്‌പോസ്റ്റില്‍ കാത്തുകിടക്കാതെ യാത്ര തുടരാം. ഫീസ്, ടാക്‌സ് പെര്‍മിറ്റ് എന്നിവ ഓണ്‍ലൈനായി തന്നെ എടുക്കാനാകും.