കൊറോണ നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു

post

ആലപ്പുഴ: കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരുടെ നിരീക്ഷണം ശക്തമായി തുടരുന്നു. വിദേശത്തുനിന്ന് എത്തിയ ഏഴുപേരെ പേരെ ഇന്ന് നിരീക്ഷണത്തില്‍ ആക്കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. നിലവില്‍ 16 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. രണ്ടുസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും നാട്ടില്‍ എത്തുന്നവര്‍ ചുമ, തൊണ്ടവേദന, പനി എന്നിവയുണ്ടെങ്കില്‍ താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും വേണം. ദിശ: 0471  2552056, കണ്‍ട്രോള്‍ റൂം നമ്പര്‍: 0477 2969090.