ബഡ്സ് സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ നിർമിച്ച ഉൽപന്നങ്ങൾ വില്പന നടത്തി

post

പെരുമ്പടപ്പ് ബഡ്സ് സ്പെക്ട്രം സ്പെഷ്യൽ സ്കൂൾ കുട്ടികൾ നിർമിച്ച ക്ലീനിങ് ഉൽപന്നങ്ങളുടെയും ക്രാഫ്റ്റ് വർക്ക് ഉൽപന്നങ്ങളുടെയും വിപണനം നടന്നു. കുടുംബശ്രീ ജില്ലാമിഷന്റെ ലൈവ് ലി ഹുഡ് പ്രൊജക്ടിന്റെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ വിപണനമാണ് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ സ്വയം തൊഴിലിന്റെ ഭാഗമായാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു നിർവഹിച്ചു.