ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം; ചുഴലികാറ്റായി മാറാൻ സാധ്യത

വടക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറു - വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഒക്ടോബർ 22ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂന മർദ്ദമായും തുടർന്ന് 48 മണിക്കൂറിൽ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബികടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.
ഇതിന്റെ ഫലമായി കേരളത്തിൽ ഒക്ടോബർ 20 മുതൽ 22 വരെ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.