പുനര്‍ഗേഹം പദ്ധതി: ഫ്ളാറ്റിലേക്ക് മാറിതാമസിക്കാൻ സന്നദ്ധരായവർ അറിയിക്കണം

ആലപ്പുഴ : പുനര്‍ഗേഹം പദ്ധതി പ്രകാരം വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളിൽ നിന്നും ഫ്ലാറ്റിലേക്ക് മാറി താമസിക്കുന്നതിന് സന്നദ്ധരായിട്ടുള്ളവർ അതാതു മത്സ്യഭവൻ ഓഫീസുമായി ബന്ധപെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.പുറക്കാട് വില്ലേജിലെ മണ്ണുപുറം പ്രദേശത്താണ് ഫ്ളാറ്റ് നിർമിക്കുന്നത്. ഓരോ ഫ്ലാറ്റിലും രണ്ടു കിടപ്പു മുറി, അടുക്കള, ഒരു ലിവിങ് /ഡൈനിഗ് ഏരിയ, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.