ഖാദി ഗ്രാമ സൗഭാഗ്യയില്‍ വിറ്റഴിക്കല്‍ മേള

പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലെ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ വിറ്റഴിക്കല്‍ മേള ആരംഭിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകന്‍ ജയദീപ് ബാബുവിന് നല്‍കി കെ വി സുമേഷ് എം എല്‍ എ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സില്‍ക്ക്, കോട്ടണ്‍ സാരികള്‍ക്ക് 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം ഗവ. റിബേറ്റും ലഭിക്കും. ചൂരല്‍ കസേര, ഊഞ്ഞാല്‍, സോഫ, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് 50 ശതമാനം വരെ കിഴിവുണ്ട്. ഒക്ടോബര്‍ 29ന് മേള സമാപിക്കും.