ഫ്ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: നഴ്സിംഗ് മേഖലയിലെ (ജനറല്‍ & പബ്ലിക്ക് ഹെല്‍ത്ത്) ഉദ്യോഗസ്ഥര്‍ക്കുളള 2020 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്ക്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കാനുളള മാനദണ്ഡങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും www.dhskerala.gov.in വൈബ് സൈറ്റിലും ലഭ്യമാണ്. നഴ്സുമാര്‍, ആക്സിലറി നഴ്സ് ആന്റ് മിഡ്വൈഫര്മാര്, ലേഡി ഹെല്‍ത്ത് വിസിറ്റര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നുളള അപേക്ഷയുടെ മൂന്ന് പകര്‍പ്പുകള്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം ജനുവരി 25ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (നേഴ്സിംഗ്) ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം.