'ദിശ'മിനി ജോബ് ഫെയറിന് തുടക്കമായി

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച മിനി ജോബ് ഫെയര്‍ 'ദിശ'യ്ക്ക് തുടക്കമായി. 22 കമ്പനികള്‍ പങ്കെടുത്ത മേളയില്‍ ഇതുവരെ 150 പേര്‍ക്ക് നിയമനം ലഭിച്ചു. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.. മാറിയ കാലത്തിന് അനുസരിച്ചു ആശയവിനിമയം, തൊഴില്‍ പരിചയം എന്നിവയില്‍ യുവാക്കള്‍ മികവ് കൈവരിക്കണം. പെയ്ഡ് ഇന്റേണ്‍ഷിപ്പ് ഉള്‍പ്പടെയുള്ള കോര്‍പ്പറേഷന്‍ പദ്ധതികള്‍ ഇത് ലക്ഷ്യം വെച്ചുള്ളതാണെന്നും മേയര്‍ പറഞ്ഞു.