ലഹരി മുക്ത ഗ്രാമം ലഹരി മുക്ത വിദ്യാലയം ജനകീയ ക്യാമ്പയിന് തുടക്കമായി

post

വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പയിന് തുടക്കം. ഇതര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളുടെയും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

73 വാർഡുകൾ കേന്ദ്രീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുന്ന ലഹരി മുക്ത ഗ്രാമം ലഹരി മുക്ത വിദ്യാലയം ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ ഒരു വർഷക്കാലം നീണ്ടു നിൽക്കും മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഋഷിരാജ് സിങ്ങ് ജനകീയ ഉദ്ഘാടനം ചെയ്തു. എടപ്പാൾ റോട്ടറി ക്ലബിന്റെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.