കൊ കപ്പ്: കൊരട്ടിയുടെ സ്ത്രീ സൗഹൃദ പദ്ധതിക്ക് തുടക്കം

post

മെൻസ്ട്രൽ കപ്പ് പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്ത്

പരിസ്ഥിതി സൗഹൃദവും വ്യക്തി ശുചിത്വവും കൈകോർക്കുന്ന കോ കപ്പ് പദ്ധതിക്ക് കൊരട്ടി ഗ്രാമപഞ്ചായത്തിൽ തുടക്കം. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനിയും കൊരട്ടി പഞ്ചായത്തും സഹകരിച്ചാണ് സ്ത്രീകൾക്ക് സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന കൊ കപ്പ് പദ്ധതി നടപ്പിലാക്കുന്നത്. മെൻസ്ട്രൽ കപ്പ് പദ്ധതി നടപ്പിലാക്കുന്ന തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ പഞ്ചായത്താണ് കൌരട്ടി.

മൂന്ന് ലക്ഷം രൂപ ചെലവിട്ട് 1500 മെൻസ്ട്രൽ കപ്പുകളാണ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. കൊ കപ്പ് പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവൽക്കരണ സെമിനാറിൽ ഡോ.അജില നായർ, തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഗേൾ അപ്പ് ടീം അംഗം ആഷ്‌ലി റെജി എന്നിവർ ക്ലാസ്സ് നയിച്ചു. കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ ക്ലാസ്സ് നൽകിയത്. ഈ മാസം അവസാനത്തോടെ മെൻസ്ട്രൽ കപ്പ് വിതരണം ആരംഭിക്കാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.