സ്‌നേഹത്തിന്റെ മധുരം പകര്‍ന്ന് സാന്ത്വന സദസ്

post

അന്തേവാസികള്‍ക്ക് സ്‌നേഹത്തിന്റെ മധുരം പകര്‍ന്ന് കുടുംബശ്രീ ജില്ലാമിഷന്റെ സാന്ത്വന സദസ്. സ്‌നേഹിതാ ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക്, അഴീക്കോട് ഗ്രാമപഞ്ചായത്ത് സിഡിഎസ്, ജിആര്‍സി എന്നിവയുടെ സഹകരണത്തോടെയാണ് അഴീക്കോടെ ഗവ. വൃദ്ധ സദനത്തില്‍ വയോജന സദസ് നടത്തിയത്.

നാടന്‍ പാട്ടുകളിലൂടെയും കവിതകളിലൂടെയും വയോജനങ്ങളോട് സംവദിച്ചപ്പോള്‍ അവര്‍ക്കത് പുത്തനുണര്‍വ്വായി. അധ്യാപകനായ കെ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പാട്ടുകള്‍ അവതരിപ്പിച്ചത്. വയോജനങ്ങൾ ആടിയും പാടിയും ഇവര്‍ക്കൊപ്പംകൂടി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സരള ഉദ്ഘടനം ചെയ്തു .