ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളത് വിപുലീകരിക്കുന്നതിനും പദ്ധതികളൊരുങ്ങുന്നു

കേന്ദ്ര ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ രൂപവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ജില്ലാ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഭക്ഷ്യസംസ്‌കരണ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളത് വിപുലീകരിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണ് സെമിനാര്‍. ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം' ലക്ഷ്യത്തോടെ ജില്ലയില്‍ നിന്നും കപ്പ, മറ്റ് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ നിന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത് .പരിപാടിയുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ്നിര്‍വ്വഹിച്ചു. വായ്പയ്ക്ക് സബ്സിഡി ഉള്‍പ്പെടെ അനുവദിച്ച് സംരംഭകര്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.