അവകാശം അതിവേഗം; ഗുണഭോക്താക്കൾക്ക് രേഖകൾ കൈമാറി

അവകാശം അതിവേഗം പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കാണ് റേഷൻ കാർഡ്, ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡി കാർഡ്, തൊഴിൽ കാർഡ് എന്നിവ അനുവദിച്ചു. അതിദരിദ്രർക്കുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പെരുമ്പടപ്പ് ബ്ലോക്കിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് രേഖകൾ കൈമാറിയത്. ബ്ലോക്കിന് കീഴിൽ വരുന്ന അഞ്ചു ഗ്രാമപഞ്ചായത്തുകളിലെയും രേഖകൾ ഇല്ലാത്തവർക്കായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടന്നത്. ക്യാമ്പിൽ താലൂക് സിവിൽ സപ്ലൈ ഓഫീസ് , പെരുമ്പടപ്പ് അക്ഷയ കേന്ദ്രം എന്നിവയുടെ കൗണ്ടറുകൾ പ്രവർത്തിച്ചു. ക്യാമ്പിൽ എത്തിപ്പെടാൻ സാധിക്കാത്തവർക്ക് വാതിൽ പടി സേവനവും ലഭ്യമാക്കി.