കൈനകരി ജലോത്സവം: കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം

post

കൈനകരി ജലോത്സവത്തോടനുബന്ധിച്ച് വഞ്ചിപ്പാട്ട്, നാടന്‍ പാട്ട്, തിരുവാതിരക്കളി എന്നീ മത്സരങ്ങള്‍ നടത്തുന്നു. എച്ച്.എസ്, എച്ച്.എസ്.എസ്. വിഭാഗം വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍, പൊതു വിഭാഗം എന്നിങ്ങനെ തിരിച്ചാണ് വിവിധ മത്സരങ്ങള്‍ നടത്തുന്നത്. കുട്ടനാടന്‍ ശൈലിയിലാണ് മത്സരങ്ങള്‍. ഒരു ടീമില്‍ 12 പേരില്‍ കൂടാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 18-നകം കൈനകരി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം