സ്‌കൂള്‍തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

post

ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ സ്‌കൂള്‍തല ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചിറ്റൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ എം. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി ആന്‍ഡ് ഗൈഡ്സ്, സ്‌കൂള്‍ ക്ലബ്ബുകള്‍ എന്നിവര്‍ സംയുക്തമായി ക്യാമ്പയിന്‍ ഏറ്റെടുത്തതായും സ്‌കൂളില്‍ ജനജാഗ്രതാ സമിതി രൂപീകരിച്ചതായും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ലഭ്യതയില്ലെന്നും കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പ് വരുത്തുകയും രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും കൂടി ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുന്ന പരിപാടികള്‍ക്കും ജനജാഗ്രതാ സമിതി മുന്‍തൂക്കം നല്‍കും. നവംബര്‍ ഒന്നു വരെ വിവിധ തരത്തിലുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആസൂത്രണം ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.