ആലപ്പുഴ ജില്ലയിലെ ബാങ്കുകള്‍ ഒന്നാം പാദത്തില്‍ വായ്പ നല്‍കിയത് 4,774.68 കോടി രൂപ

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 4,774.68 കോടി രൂപ വായ്പയായി വിതരണം ചെയ്തു. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 681.64 കോടി രൂപയാണ് അധികമായി ഇത്തവണ വിതരണം ചെയ്തത്. ജില്ല ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണ് കണക്കുകള്‍ വിലയിരുത്തിയത്. ജില്ലയിലെ ബാങ്കുകള്‍ ഇതുവരെ ആകെ 44,325.69 കോടി രൂപയുടെ നിക്ഷേപമാണ് നേടിയത് 21,939.76 കോടി രൂപയാണ് ആകെ വായ്പ ഇനത്തില്‍ വിതരണം ചെയ്തത്.
ഒന്നാം പാദത്തില്‍ 3,188.56 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്ക് (പ്രയോറിറ്റി സെക്ടര്‍) നല്‍കി. കാര്‍ഷിക വായ്പയായി 1,955.10 കോടി രൂപയും കാര്‍ഷികേതര വായ്പയായി 2,819.58 കോടി രൂപയും വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പ ഇനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 15.95 കോടി രൂപ അധികമായി ഉള്‍പ്പെടുത്തി 48.13 കോടി രൂപയാണ് ഒന്നാം പാദത്തില്‍ വിതരണം ചെയ്തത്.