വൈദ്യര്‍ അക്കാദമിയില്‍ ഫിലിം ഫെസ്റ്റിവല്‍

post

ലോക മാനസിക ദിനാചരണത്തോടനുബന്ധിച്ച് 12, 13 തീയതികളിൽ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയും ദി ബാനിയനും സംയുക്തമായി ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പരിപാടി ഉദ്ഘാടനം ചെയ്യും.

വീടില്ലാത്ത കാരണത്താൽ ചികിത്സാനന്തരം മാനസീകാരോഗ്യ കേന്ദ്രങ്ങളിൽ ദീർഘകാലമായി അധിവസിച്ചുവരുന്ന വ്യക്തികളെ സാമൂഹികാന്തരീക്ഷത്തിൽ പുനരധിവസിപ്പിക്കുന്ന ഹോം എഗൈൻ അഥവാ വീണ്ടും വീട് പദ്ധതി മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളിലായി ഇരുപതിലധികം യൂണിറ്റുകളിൽ ഇതിനകം നടപ്പാക്കിയിട്ടുണ്ട്.

ഫിലിം ഫെസ്റ്റിവലിൽ മാനസീകാരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട സിനിമകൾ പ്രദർശിപ്പിക്കും. ദീദി ദാമോദരൻ ക്യൂറേറ്ററായി പങ്കെടുക്കും. കേഫാർനം, മിറാക്ൾ ഇൻ സെൽനമ്പർ, വണ്ടർ, ബ്ലാക് സ്വാൻ, പെർഫ്യൂം തുടങ്ങിയ ഇംഗ്ലീഷ്, ലബനീസ്, ടർക്കീഷ് സിനിമകളായിരിക്കും പ്രദർശിപ്പിക്കുക. സിനിമകൾക്ക് ശേഷം ഓപ്പൺ ഫോറവും ഉണ്ടായിരിക്കും.