ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്: രജിസ്‌ട്രേഷന്‍ മേള 12-ന്

ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 12-ന് രാവിലെ 11 മുതല്‍ നാലു വരെ പുന്നപ്ര വ്യാപാരാലയത്തില്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മേള നടത്തുന്നു. പലചരക്കു കടകള്‍, സ്റ്റേഷനറി കടകള്‍, ഇറച്ചിക്കടകള്‍, ബേക്കറി, ഹോട്ടല്‍, റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, അങ്കണവാടികള്‍, ഭക്ഷണം വിതരണം ചെയ്യുന്ന സ്‌കൂളുകള്‍, പലഹാര- ഭക്ഷ്യ നിര്‍മാണ യൂണിറ്റുകള്‍, ഭക്ഷ്യ നിര്‍മാണ കമ്പനികള്‍, മത്സ്യ- പഴം-പച്ചക്കറി തട്ടുകള്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍ തുടങ്ങി ഭക്ഷണ നിര്‍മാണ- വിതരണ- സംഭരണം നടത്തുന്നവര്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് എടുക്കണം. രജിസ്‌ട്രേഷനായെത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, ഫോട്ടോ എന്നിവയും ലൈസന്‍സിനായി എത്തുന്നവര്‍ ആധാര്‍ കാര്‍ഡ്, പഞ്ചായത്ത് ലൈസന്‍സ് എന്നിവയും കൊണ്ടുവരണം. ഫോണ്‍: 7593873318.