ജഗജീവൻ റാം അഭിനവ പുരസ്ക്കാര ജേതാവ് അമീർ ബാബുവിനെ ആദരിച്ചു

post

കേന്ദ്ര ഗവൺമെന്റിന്റെ ജഗജീവൻ റാം അഭിനവ പുരസ്കാര ജേതാവായ കരിഞ്ചാപാടി പാടശേഖരസമിതി കൺവീനറും മികച്ച കർഷകനുമായ അമീർ ബാബുവിനെ മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ ആദരിച്ചു. കരിഞ്ചാപ്പാടി പാടശേഖരത്ത് സംഘടിപ്പിച്ച പണീർച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി. അബ്ദുൽ കരീം ഉപഹാരം സമ്മാനിച്ചു. കർഷകരുടെ പണീർച്ചയോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും ബസുമതി ഞാറുനടീൽ ഉത്സവവും അരങ്ങേറി.