ഏകജാലക സംവിധാനം വഴി അനുമതി; സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

post

ജില്ലാതല വ്യവസായ ഏകജാലക അനുമതി ബോര്‍ഡ് ഒക്ടോബറില്‍ ചേരുന്ന യോഗത്തില്‍ പരിഗണിക്കുന്നതിന് സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യവസായ സംരംഭങ്ങളുടെ അനുമതികള്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ബോര്‍ഡാണിത്. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ ജില്ലാതല വ്യവസായ ഏകജാലക അനുമതി ബോര്‍ഡ് യോഗത്തില്‍ സംരംഭകര്‍ക്ക് അനുമതി നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധതരം ലൈസന്‍സുകള്‍ നിശ്ചിത കാലയളവില്‍ ലഭിക്കുന്നതിനും സമര്‍പ്പിച്ച അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പ് ലഭിക്കുന്നതിനും സംരംഭകര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഫോണ്‍: 0474 2748395.