ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 ഒക്ടോബര്‍ 15ന്

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 വള്ളംകളിയും പ്രാദേശിക വള്ളംകളിയും സംയുക്തമായി ഒക്ടോബര്‍ 15ന് കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം കായലില്‍ നടക്കും. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 9 തുഴച്ചില്‍ ടീമുകളുടെ ആറാം പാദ മത്സരമാണ് നടക്കുന്നത്.
വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, മറ്റ് ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍ എന്നിവയുടെ മത്സരം, തനത് കലാരൂപങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയും സംഘടിപ്പിക്കും. വള്ളംകളിയും സാംസ്‌കാരിക സമ്മേളനവും പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
വള്ളംകളിയുടെ നടത്തിപ്പിനായി വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ജനറല്‍ കണ്‍വീനറും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി ഐ സുബൈര്‍ കുട്ടി കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉച്ചയ്ക്ക് 1.30ന് പതാക ഉയര്‍ത്തും.