അമ്പലപ്പുഴ മണ്ഡലത്തിൽ 200 ഗ്രാമീണ, നഗര റോഡുകൾ നിർമിച്ചു -മന്ത്രി ജി സുധാകരൻ

post

ആലപ്പുഴ :അമ്പലപ്പുഴ മണ്ഡലത്തില്‍ 4 വര്‍ഷങ്ങള്‍ കൊണ്ട്  200 ഗ്രാമീണ, നഗര റോഡുകള്‍ നിര്‍മിച്ചതായി പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍.പറവൂര്‍ ജംഗ്ഷനില്‍ എന്‍ എച്ച് ഷാപ് മുക്ക് റോഡ് പഴയനടക്കാവ് റോഡ് നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഗവണ്മെന്റ് വന്നതിനു ശേഷം ഗതാഗത സൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുവാന്‍ ശ്രെമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ മുടക്കില്‍ ചെയ്ത് വരുന്നു 25 റോഡുകളില്‍ 1 കോടി രൂപ ചെലവരിച്ചാണ്  എന്‍ എച്ച് ഷാപ്പ് മുക്ക് എന്‍ എച്ച് ഷാപ്പ് മുക്ക് തുടങ്ങിയ 2റോഡുകള്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബി എം &ബി സി നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.സൂപ്രണ്ട് എഞ്ചിനീയര്‍ സജീവ്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, വൈസ് പ്രസിഡന്റ് വി കെ വിശ്വനാഥന്‍,നാഷണല്‍ ഹൈ വേ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ സിനി അസിസ്റ്റന്റ് എഞ്ചിനീയര്‍ സബിത, സംഘടക സമിതി ചെയര്‍മാന്‍ എച്ച് സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.