തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ കൈമാറി

post

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ ഉപകരണങ്ങൾ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്. കെ. പി.എ മജീദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.