നവകേരളം കര്‍മ്മപദ്ധതിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി കരാര്‍ നിയമനം

post

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മപദ്ധതി എറണാകുളം ജില്ലാ ഓഫീസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദവും ഒപ്പം കമ്പ്യൂട്ടര്‍ സയന്‍സില്‍ ഗവ. അംഗീകൃത ബിരുദാനന്തര ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. സര്‍ക്കാര്‍ അംഗീകൃത കരാര്‍ വേതനം ലഭിക്കും. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, ഫോണ്‍ നമ്പറും സഹിതം ഒക്ടോബര്‍ 20 നകം ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കണം. അപേക്ഷ അയക്കേണ്ട വിലാസം : ജില്ലാ കോര്‍ഡിനേറ്റര്‍, നവകേരളം കര്‍മ്മപദ്ധതി, 2-ാം നില , സിവില്‍ സ്റ്റേഷന്‍. കാക്കനാട്, എറണാകുളം, ഫോണ്‍ 9895897132 മെയില്‍ hkmernakulam@gmail.com.



job