പക്ഷികള്‍ക്ക് ദാഹജലമൊരുക്കി കുന്നംകുളം നഗരസഭ

post

തൃശൂര്‍ : വേനല്‍ കടുത്തതോടെ പക്ഷികള്‍ക്ക് ദാഹജലത്തിന് സൗകര്യമൊരുക്കി കുന്നംകുളം നഗരസഭയില്‍ തണ്ണീര്‍പാത്രങ്ങള്‍ സജ്ജീകരിച്ചു. നഗരസഭ വളപ്പില്‍ വിവിധയിടങ്ങളിലാണ് പത്തോളം തണ്ണീര്‍ പാത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പാത്രങ്ങളില്‍ ദിവസവും വെള്ളം നിറച്ചുവെയ്ക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ തണ്ണീര്‍ പാത്രങ്ങളില്‍ വെള്ളം നിറച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍ പേഴ്സന്‍ സീതാരവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മിഷ സെബാസ്റ്റ്യന്‍, സുമ ഗംഗാധരന്‍, ഗീതാ ശശി, കൗണ്‍സിലര്‍മാര്‍, സെക്രട്ടറി കെ കെ മനോജ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.