ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6ന് കൈറ്റ് വിക്ടേഴ്സിൽ

post

ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 6ന് രാവിലെ 10 മണിക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേബിള്‍/‍ഡി.ടി.എച്ച് ശൃംഖലകളില്‍ കൈറ്റ് -വിക്ടേഴ്സ് ചാനല്‍ ലഭ്യമാണ്.

ഇതിനുപുറമെ www.victers.kite.kerala.gov.in, www.youtube.com/itsvicters, www.facebook.com/victerseduchannel എന്നീ പേജുകളിൽ രാവിലെ 10ന് ഓൺലൈനായി ഉദ്ഘാടനം വീക്ഷിക്കാം.