റോഡുകളുടെ പേര് മാറ്റിയതില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം
കാസര്‍കോട് ജില്ലാ പഞ്ചായത്ത് റോഡുകളായ പഴയ എം.സി.സി റോഡ്, കണിയാംകുണ്ട്-ബണ്ടിച്ചാല്‍ റോഡ് എന്നിവയുടെ പേരുകള്‍ യഥാക്രമം ടി.എം.കുഞ്ഞി റോഡ്, പാദൂര്‍ കുഞ്ഞമു ഹാജി മോഡല്‍ റോഡ് എന്ന് മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ 10 ദിവസത്തിനകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം പരാതി നല്‍കണം. ഫോണ്‍ 04994 256722.