ലഹരി വിരുദ്ധ വാരാചരണം വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വീഡിയോ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. പശ്ചാത്തല സംഗീതം ഉള്‍പ്പെടെയുള്ള പരമാവധി രണ്ട് മിനിറ്റില്‍ കവിയാത്ത എ ച്ച്.ഡി. ക്വാളിറ്റി വീഡിയോകളാണ് സമര്‍പ്പിക്കേണ്ടത്. ആനിമേഷന്‍ വീഡിയോകളും പരിഗണിക്കും.പകര്‍പ്പവകാശ ലംഘനമില്ലാത്ത ദൃശ്യങ്ങള്‍ മാത്രമേ വീഡിയോ തയ്യാറാക്കുന്നതിനായി ഉപയോഗിക്കാവൂ.
വീഡിയോകള്‍ prdvideocontest@gmail.com എന്ന ഇ-മെയില്‍ ഐ.ഡി.യിലേക്ക് ഒക്ടോബര്‍ 10 വരെ സമര്‍പ്പിക്കാം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സ്വര്‍ണ നാണയം, സർട്ടിഫിക്കറ്റ്, ഫലകം എന്നിവ സമ്മാനമായി നല്‍കും. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0477 2251349