ലഹരി വിരുദ്ധ കാമ്പയിൻ: മുഖ്യമന്ത്രിയുടെ സന്ദേശം കൈറ്റ് വിക്ടേഴ്സിൽ

post

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ക്യാമ്പെയിന്‍ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് രാവിലെ 10 മണിക്ക്കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേബിള്‍/‍ഡി.ടി.എച്ച് ശൃംഖലകളില്‍ കൈറ്റ് -വിക്ടേഴ്സ് ചാനല്‍ ലഭ്യമാണ്. ഇതിനുപുറമെ ഓണ്‍ലൈനായി ഇതേ സമയം താഴെപ്പറയുന്ന പേജുകളിലൂടെയും ഉദ്ഘാടനം കാണാനാകും.

1. www.victers.kite.kerala.gov.in

2. www.youtube.com/itsvicters

3.www.facebook.com/victerseduchannel