റെഡ് ചില്ലീസ് പദ്ധതിക്ക് മാങ്ങാട്ടിടത്ത് തുടക്കം

post

കൂത്തുപറമ്പ് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന റെഡ് ചില്ലീസ് പദ്ധതിക്ക് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കൈതേരി ഇടംവയലിൽ തുടക്കമായി. പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മായമില്ലാത്ത മുളക് പൊടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കൂത്തുപറമ്പ് ബ്ലോക്കിലെ ഏഴ് കൃഷി ഭവനുകൾക്ക് കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ 30 ഏക്കർ സ്ഥലത്താണ് ഒന്നാം ഘട്ടത്തിൽ കൃഷിയിറക്കുന്നത്. ഏഴ് കൃഷിഭവനുകൾക്ക് കീഴിലായി ആദ്യഘട്ടം അമ്പത് ഏക്കറിലാണ് കൃഷി ചെയ്യുക. സൗജന്യമായാണ് കർഷകർക്ക് തൈകൾ നൽകുന്നത്.