ജില്ലാ സിവിൽ സർവീസസ് കായികമേള ഒക്ടോബർ 18 മുതൽ
 
                                                മലപ്പുറം ജില്ലാസിവിൽ സർവീസസ് കായികമേള ഒക്ടോബർ 18,19,29 തീയതികളിൽ നടത്താൻ തീരുമാനിച്ചതായി ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഒക്ടോബർ 19ന് അത്ലറ്റിക്സ്, 20ന് കബഡി, ക്രിക്കറ്റ്, സ്വിമ്മിങ് എന്നിവയും 18ന് മറ്റു ഗെയിമുകൾ എന്നിങ്ങനെയാണ് നടത്തുന്നത്.
അത്‌ലറ്റിക്സ് (പുരുഷന്മാർ, സ്ത്രീകൾ, വെറ്ററൻസ്), ഷട്ടിൽ ബാഡ്മിന്റൻ (പുരുഷന്മാർ, സ്ത്രീകൾ, വെറ്ററൻസ്), ടേബിൾ ടെന്നീസ്(പുരുഷന്മാർ, സ്ത്രീകൾ, വെറ്ററൻസ്), നീന്തൽ(പുരുഷന്മാർ, സ്ത്രീകൾ, വെറ്ററൻസ്), ലോൺ  ടെന്നീസ് (പുരുഷന്മാർ, വെറ്ററൻസ്),
ചെസ്സ് (പുരുഷന്മാർ, സ്ത്രീകൾ), ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ്, ഫൂട്ബോൾ, പവർ ലിഫ്റ്റിങ്, വോളീബോൾ, വെയ്റ്റ് ലിഫ്റ്റിങ് ആന്റ് ബെസ്റ്റ് ഫിസിക്, ഗുസ്തി, കബഡി എന്നിങ്ങനെ 14 ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.നീന്തൽ, അത്‌ലറ്റിക്സ് എന്നിവയിൽ ഒരാൾക്ക് രണ്ട് വ്യക്തിഗത ഇനങ്ങളിലും റിലേ ഇനത്തിലും മത്സരിക്കാം. ഒരാൾക്ക് പരമാവധി മൂന്ന് ഗെയിംസിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
ജില്ലാതല മത്സരങ്ങളിലേക്കുള്ള എൻട്രികൾ നിശ്ചിത ഫോമിൽ സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം എന്ന വിലാസത്തിലോ നേരിട്ടോ ഒക്ടോബർ 12ന് വൈകീട്ട് മൂന്നിനകം എത്തിക്കണം. വൈകിക്കിട്ടുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല. മത്സരങ്ങൾ മലപ്പുറം സെഞ്ചുറി ഇൻഡോർ സ്റ്റേഡിയം, മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയം, കേന്ദ്രീയവിദ്യാലയം, കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ നീന്തൽകുളം, മലപ്പുറം എം.എസ്.പി.സ്‌കൂൾ, മമ്പാട് എം.ഇ.എസ്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, മഞ്ചേരി ജി.ബി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായാണ് നടത്തുക.










