അങ്കണവാടിക്ക് പുതിയ കെട്ടിടം

post

വെളിയം ഗ്രാമപഞ്ചായത്തില്‍ കലയക്കോട് വാര്‍ഡ് 123-ാം നമ്പര്‍ അങ്കണവാടിക്ക് ശിശുസൗഹൃദ-ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, ഇന്‍ഡോര്‍ കളിസ്ഥലം, ശുചിമുറികള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. 14 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.