പൊന്നാനി താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റ് പ്രവർത്തനസജ്ജമായി

post

നൂറു കണക്കിന് രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന പൊന്നാനി താലൂക്കാശുപത്രിയിലെ എക്സ് റേ യൂണിറ്റ്പ്രവർത്തനസജ്ജമായി. ആശുപത്രിയിലെ എക്സ് റേ വിഭാഗത്തിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണാനും പുതിയ എക്സ് റേ മെഷിൻ ഉടൻ എത്തിച്ച് എക്സ് റേ മുടക്കമില്ലാതെ നടത്താനും ഹോസ്പിറ്റൽ മാനേജ്മെൻറ് യോഗത്തിൽ തീരുമാനമെടുത്തതിനെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം മഞ്ചേരിയിൽ നിന്ന് എക്സ് റേ മെഷിൻ എത്തിക്കുകയായിരുന്നു. തുടർന്ന് എക്സ് റേ യൂണിറ്റ് നവീകരിച്ചാണ് നിലവിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുള്ളത്.

രാവിലെ മുതൽ വൈകീട്ട് അഞ്ചു വരെയാണ് എക്സ് റേ യൂണിറ്റ് പ്രവർത്തിക്കുക. എക്സ് റേ യൂണിറ്റിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു.