അതിദരിദ്രർക്കായി മൈക്രോ പ്ലാൻ തയ്യാറാക്കി വെളിയങ്കോട് പഞ്ചായത്ത്

വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ അതിദരിദ്രർക്കായി മൈക്രോ പ്ലാൻ പദ്ധതി രൂപീകരണവും വാർഡ്തല സമിതി യോഗവും ചേർന്നു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഉപഭോക്താക്കൾക്കും സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി സേവനങ്ങൾ സമയബന്ധിതമായി എത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.