ഗാന്ധിജയന്തി വാരാഘോഷം: പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി 'ലഹരിമുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർരചനാ, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എൽപി, യുപി വിദ്യാർത്ഥികൾക്കായി പോസ്റ്റർരചനാ മത്സരവും ഹൈസ്കൂൾ, ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പോസ്റ്റർ ഡിസൈൻ മത്സരവുമാണ് നടത്തുന്നത്.
ഒക്ടോബർ 7ന് സ്കൂൾ, കോളേജ് തല മത്സരങ്ങൾ നടക്കും. ഇവയിൽ നിന്ന് തെരഞ്ഞെടുക്കുന്ന എൻട്രികളാണ് ജില്ലാതല മത്സരങ്ങൾക്ക് പരിഗണിക്കുക. ജില്ലാതല മത്സരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റും ക്യാഷ്പ്രൈസും നൽകും. മികച്ച പോസ്റ്ററുകൾ ഉൾപ്പെടുത്തി ജില്ലാതലത്തിൽ പോസ്റ്റർ പ്രദർശനവും സംഘടിപ്പിക്കും. ലഹരിവിമുക്ത സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഹയർസെക്കന്ററി തലത്തിൽ ഫ്ളാഷ്മോബ് ടീം രൂപീകരിച്ച് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ഫ്ളാഷ്മോബുകൾ അവതരിപ്പിക്കും.
ഡിസൈൻ ചെയ്ത പോസ്റ്ററുകൾ 9895766042 എന്ന നമ്പറിലേക്ക് ഒക്ടോബർ 10ന് മുൻപായി വാട്ട്സാപ്പ് ചെയ്യണം.