പൊന്നാവാന്‍ പൊന്നാനി'; ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

സ്വച്ഛ് ഭാരത് മിഷന്‍ നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനിയില്‍ തുടക്കം. മാലിന്യ നിര്‍മാര്‍ജനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 'പൊന്നാവാന്‍ പൊന്നാനി' എന്ന പേരിലാണ് നഗരസഭ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് യജ്ഞം.
പൊന്നാനി നഗരസഭാ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര റാലി ബീച്ചില്‍ സമാപിച്ചു. തുടര്‍ന്ന് ജനകീയമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ഉള്‍പ്പെടെയുള്ളവര്‍ ഹരിത മനുഷ്യ ചങ്ങല തീര്‍ത്തു. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം പ്രതിജ്ഞ ചൊല്ലികൊടുത്തു.