ഐ എം ടി പുന്നപ്രയില്‍ എം ബി എ അഡ്മിഷന്‍

post

ആലപ്പുഴ : കോ  ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന്റെ കീഴില്‍ കേരള സര്‍വകലാശാലയുടെയും എ. ഐ. സി. ടി യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ് ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി ( ഐ.എം. ടി ) പുന്നപ്രയില്‍ 2020-2022 ബാച്ചിലേക്കുള്ള ദ്വിവത്സര എം. ബി. എ പ്രോഗ്രാമിലേക്കുള്ള ഒന്നാം ഘട്ട ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്‍ഡ് ഇന്റര്‍വ്യൂ ഈ മാസം 10നു കോളേജില്‍ നടക്കും.

ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എന്നി സ്‌പെഷ്യലൈസേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കവുന്നതാണ്. അമ്പത് ശതമാനം മാര്‍ക്കോടെ ബിരുദവും കെ  മാറ്റ്, സി മാറ്റ്, ക്യാറ്റ് ഉള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. എസ് സി / എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സര്‍വകലാശാല നിബന്ധനകള്‍ക്ക് വിധേയമായ ഫീസ് ആനുകൂല്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍ : 0477 2267602,  9746125234, 9947733416.