കുടിവെള്ള സംരക്ഷണത്തിന് മുന്നിട്ടിറങ്ങി കരുനാഗപ്പള്ളി നഗരസഭ

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിവെള്ള സംരക്ഷണത്തിന് പുത്തന്‍ വഴികളുമായി കരുനാഗപ്പള്ളി നഗരസഭ. അച്ചന്‍കോവില്‍ നദിയില്‍ നിന്നാണ് നഗരസഭയില്‍ നിലവില്‍ കുടിവെള്ളം ലഭ്യമാക്കുന്നത്. 50 കിലോമീറ്റര്‍ അകലെ നിന്ന് വെള്ളം എത്തിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കി ശാസ്താംകോട്ട തടാകത്തില്‍ നിന്നും വെള്ളം എത്തിക്കാനാണ് ലക്ഷ്യം. 52 കോടിയാണ് പദ്ധതി തുക.
നഗരസഭാ പ്രദേശത്തെ 13 കുളങ്ങളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും. കൂടാതെ മഴവെള്ള സംഭരണത്തിനും ജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കുമെന്ന് നഗരസഭ ചെയര്മാന് കോട്ടയില്‍ രാജു പറഞ്ഞു.
പദ്ധതികളുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ശില്പശാലയില് നഗരസഭയെ പ്രതിനിധീകരിച്ച് നഗരസഭ ചെയര്മാന്, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇന്‍ഡോര്‍ പോലുള്ള നഗരസഭകളില്‍ നടപ്പാക്കിയ നൂതന പദ്ധതികളുടെ നടത്തിപ്പുകാരായ സ്ഥാപനങ്ങളുമായും നഗരസഭ പ്രതിനിധികള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. പള്ളിക്കല്‍ ആറിന്റെ പുനരുദ്ധാരണത്തിന് രണ്ട് കോടി രൂപയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.