ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന വില്‍പനശാല തുടങ്ങി

post

ഓണക്കാലത്ത് വിഷരഹിത പച്ചക്കറി വിപണനം ന്യായവിലയ്ക്ക് ഉറപ്പാക്കി ഹോര്‍ട്ടിസ്റ്റോര്‍. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെക്കുമെത്തുന്ന സഞ്ചരിക്കുന്ന വില്‍പനശാലയാണിത്. കര്‍ഷക സംഘങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴങ്ങളും പച്ചക്കറികളും, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഭക്ഷ്യഉത്പന്നങ്ങളും ഈ സംവിധാനത്തിലൂടെ ലഭ്യമാകും. ഹോര്‍ട്ടി സ്റ്റോറിന്റെ ജില്ലാതല ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിർവ്വഹിച്ചു.