പൊതുവിപണിയിലെ പൂഴ്ത്തിവെപ്പ് തടയുന്നതിനായി പരിശോധന ശക്തമാക്കും

post

ഓണക്കാലത്തോടനുബന്ധിച്ച് പൊതു വിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനിയുടെ നേതൃത്വത്തില്‍ മലപ്പുറം നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പഴവര്‍ഗ കടകള്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. നാല് റേഷന്‍ കടകളും പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ രണ്ട് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.

എല്ലാ വ്യാപാര സ്ഥാപനങ്ങളും വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കി. അമിത വില ഈടാക്കുന്നതിനെതിരെയും നിര്‍ദേശം നല്‍കി. ആലത്തൂര്‍പടിയിലെ ഓണക്കിറ്റ് പാക്കിങ് സെന്റര്‍ പരിശോധിച്ച് പാക്കിം​ഗ് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി. വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സക്വാഡ് പരിശോധന തുടരും.