മലപ്പുറം ബസ് ടെര്‍മിനല്‍ ആദ്യഘട്ടം ആറ് മാസത്തിനകം പൂര്‍ത്തിയാക്കും

മലപ്പുറം കെ.എസ.്ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ ആദ്യഘട്ട നിര്‍മാണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു. ബസ് ടെര്‍മിനല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പി.ഉബൈദുള്ള എം.എല്‍.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നാല് നിലകളിലുള്ള ടെര്‍മിനല്‍ കം ഷോപിങ് കോംപ്ലക്‌സില്‍ യാത്രക്കാര്‍ വരുന്ന ഭാഗത്തിന്റെ നിര്‍മാണമാണ് ആദ്യം പൂര്‍ത്തിയാക്കുക.
മൂന്ന് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് കോടി പി.ഉബൈദുള്ള എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം താഴെ നില ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇലക്ട്രിക്കല്‍, ഫയര്‍ സേഫ്റ്റി ജോലികള്‍ പൂര്‍ത്തീകരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ശേഷം മറ്റ് രണ്ട് നിലകളുടെ പ്രവൃത്തിയും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.