'പൊഴിയരുതിനിയൊരു ജീവനുമിവിടെ' ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്

post

'പൊഴിയരുതിനിയൊരു ജീവനുമിവിടെ' എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് ബോധവല്‍ക്കരണവുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍. സീബ്ര ലൈന്‍ കാല്‍നടയാത്രക്കാരന്റെ അവകാശം ഔദാര്യമല്ല, ജീവന്‍ അമൂല്യമാണ്- ഓടിക്കുക ശ്രദ്ധയോടെ ജീവിക്കുക സന്തോഷത്തോടെ തുടങ്ങിയ പ്രമേയങ്ങളിലൂന്നിയാണ് ബോധവല്‍ക്കരണം.

ദീര്‍ഘദൂര ട്രെയിന്‍ യാത്ര കഴിഞ്ഞു ധൃതിയില്‍ വാഹനം എടുത്തു പോകുന്നവരെ ഉദ്ദേശിച്ച് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലും ഓട്ടോ സ്റ്റാന്‍ഡുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണം ഉദ്യോഗസ്ഥര്‍ നല്‍കിയത്. അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്.