'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം'; ജില്ല ഒന്നാം സ്ഥാനത്ത്

'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' പദ്ധതി നടത്തിപ്പില്‍ ജില്ല ഒന്നാമത്. 4530 പുതിയ സംരംഭങ്ങള്‍. 221.23 കോടി രൂപ മൂലധന നിക്ഷേപം. 9874 തൊഴിലവസരങ്ങളും. ഇതുവരെ 51 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലോണ്‍/ലൈസന്‍സ്/സബ്സിഡി മേളകളിലൂടെ 355 ലോണുകള്‍ അനുവദിച്ചു. 343 പുതിയ ലോണ്‍ അപേക്ഷകളാണ് സ്വീകരിച്ചത്. 623 ലൈസന്‍സുകളും നല്‍കി.
പുതിയ സംരംഭകരെ കണ്ടെത്തി വായ്പ/ലൈസന്‍സ്, സബ്സിഡി തുടങ്ങിയവ സംബന്ധിച്ച് ബോധവത്ക്കരിക്കുന്നതിനും സഹായം നല്‍കുന്നതിനും 79 ഇന്റേണ്‍സിനെ നിയമിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ജില്ലയെ മുന്‍നിരയിലെത്തിച്ചത്.