പെന്‍ഷന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം

പെന്‍ഷന്‍കാര്‍ക്ക് ജീവന്‍ പ്രമാണ്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (പെന്‍ഷന്‍ തുടര്‍ന്നു ലഭിക്കാനുള്ള തെളിവ്) പുതുക്കാന്‍ ഇനി ഓഫീസുകള്‍ കേറി ഇറങ്ങേണ്ട. തപാല്‍ വകുപ്പിന്റെ മൊബൈല്‍ ആപ് മുഖേന അപേക്ഷ നല്‍കിയാല്‍ 48 മണിക്കൂറിനുള്ളില്‍ സേവനം ലേഭ്യമാക്കാന്‍ പോസ്റ്റ്മാന്‍ വീട്ടിലെത്തും.
ഈ സേവനം ലഭ്യമാകുന്നതിനായി 'പോസ്റ്റിന്‍ഫോ' (Postinfo) എന്ന തപാല്‍ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യണം. സര്‍വീസ് റിക്വസ്റ്റ് എന്ന മെനു തുറന്ന് പേര്, വിലാസം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി സെലക്ട് ഐ. പി. പി.ഇ സര്‍വീസ് ടൈപ് എന്ന ഓപ്ഷനില്‍ നിന്നും ജീവന്‍ പ്രമാണ്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് ഫോണില്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്വേഡ് നല്‍കി കണ്‍ഫേം ചെയുമ്പോള്‍ അപേക്ഷ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തും. അപേക്ഷ ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ പോസ്റ്റുമാന്‍ വീട്ടിലെത്തും.
ആധാര്‍ നമ്പര്‍, പി.പി.ഒ നമ്പര്‍, പെന്‍ഷന്‍ വിതരണ ഏജന്‍സിയുടെ വിവരങ്ങള്‍ എന്നിവ നല്‍കി പോസ്റ്റ്മാന്‍ കൊണ്ടുവരുന്ന ഉപകരണത്തില്‍ വിരല്‍ അടയാളം പതിപ്പിക്കണം. തുടര്‍ന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വിതരണ ബാങ്കിലേക്ക് എത്തിയ വിവരം രണ്ട് ദിവസത്തിനുള്ളില്‍ എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിക്കും.പോസ്റ്റ്മാന്റെ സേവനത്തിന് 70 രൂപ പണമായി നല്‍കുന്നതൊഴിച്ചാല്‍ സേവനം തികച്ചും സൗജന്യമാണ്.
ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപേക്ഷ നല്‍കാന്‍ സാധിക്കാത്തവര്‍ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ അറിയിച്ചാല്‍ പോസ്റ്റുമാന്‍ അവരുടെ വീടുകളില്‍ വന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കും.